ബ​ന്തി​പ്പൂ​ർ: വ​യ​നാ​ട്ടി​ലെ മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് വ​നം വ​കു​പ്പ് പി​ടി​കൂ​ടി​യ കാ​ട്ടാ​ന ത​ണ്ണീ​ർക്കൊ​മ്പ​ൻ ച​രി​ഞ്ഞു. ക​ർ​ണാ​ട​ക വ​നം​വ​കു​പ്പി​ന്‍റെ ബ​ന്തി​പ്പൂ​രിലു​ള്ള ആ​ന​ക്യാ​മ്പി​ൽ വ​ച്ചാ​ണ് ത​ണ്ണീ​ർക്കൊ​മ്പ​ൻ ച​രി​ഞ്ഞ​ത്. ക​ർ​ണാ​ട​ക വനംവ​കു​പ്പാ​ണ് ആ​ന ച​രി​ഞ്ഞ​താ​യി സ്ഥി​രീ​ക​രി​ച്ച​ത്.

കേ​ര​ള​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി​യ ആ​ന​യെ കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ലാ​ണ് ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ആ​ന​യു​ടെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണ് എ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചി​രു​ന്നു. ആ​ന​യെ തു​റ​ന്ന് വി​ടാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ന്ന​തി​നിടെയാണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ന ച​രി​ഞ്ഞ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here