Saturday, July 27, 2024
HomeLATEST NEWSഡോ. ബി സന്ധ്യ റിയൽ എസ്റ്റേറ്റ് റ​ഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറി

ഡോ. ബി സന്ധ്യ റിയൽ എസ്റ്റേറ്റ് റ​ഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറി

തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി മെമ്പർ സെക്രട്ടറിയായി റിട്ട. ഐപിഎസ് ഉദ്യോഗസ്ഥ ഡോ ബി സന്ധ്യയെ നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഹൈക്കോടതിയിലെ നിലവിലെ ഒരു സീനിയർ ഗവ. പ്ലീഡറുടെയും മൂന്ന് ഗവ. പ്ലീഡർമാരുടെയും ഒഴിവുകളിൽ നിയമനം നടത്തും. സീനിയർ ഗവൺമെന്റ് പ്ലീഡറായി അഡ്വ. ഇ. ജി. ഗോർഡനെ നിയമിക്കും. മൂന്ന് ഗവൺമെന്റ് പ്ലീഡർമാരുടെ തസ്തികകളിലേക്ക് അഡ്വ. അജിത് വിശ്വനാഥൻ, അഡ്വ. ബിനോയി ഡേവിസ്, അഡ്വ. ടോണി അഗസ്റ്റിൻ എന്നിവരെയും നിയമിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു

RELATED ARTICLES

Most Popular

Recent Comments