ചെറുകോൽപുഴ ∙ ഫെബ്രുവരി 4 മുതൽ 11 വരെ പമ്പാ മണൽപുറത്തു നടക്കുന്ന അയിരൂർ ചെറുകോൽപുഴ ഹിന്ദുമത പരിഷത്തിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ശ്രീവിദ്യാധിരാജ നഗറിലെ പരിഷത് പന്തലിന്റെ നിർമാണം പൂർത്തിയായി. ഒരു സമയം 10000 പേർക്കുള്ള ഇരിപ്പിടം പന്തലിലുണ്ട്.  പരിഷത്തിനെത്തുന്ന എല്ലാവർക്കും സൗജന്യമായി ഉച്ചഭക്ഷണം നൽകാനുള്ള ക്രമീകരണവും പൂർത്തിയായി. ഇതിനായി പ്രത്യേക പന്തലാണ് ഒരുക്കുന്നത്. കരകളിൽ നിന്നു വിഭവസമാഹരണം നടത്തിയാണ് അന്നദാനത്തിനുള്ള വിഭവങ്ങൾ ശേഖരിച്ചത്.പരിഷത്തിനു മുന്നോടിയായ ആധ്യാത്മിക മത്സരങ്ങൾ ഇന്നലെ പൂർത്തിയായി. 2 ദിവസം നീണ്ട മത്സരത്തിൽ ഒന്നു മുതൽ പ്ലസ്ടു വരെയുള്ള അറുനൂറോളം പേർ പങ്കെടുത്തു.പരിഷത്തിനു മുന്നോടിയായുള്ള ഘോഷയാത്രകൾ 2 നു തുടങ്ങും. കൊല്ലം പന്മന ആശ്രമത്തിൽ നിന്നുള്ള ജ്യോതിപ്രയാണ ഘോഷയാത്രയും എഴുമറ്റൂർ പരമഭട്ടാരക ആശ്രമത്തിൽ നിന്നുള്ള ഛായാചിത്ര ഘോഷയാത്രയും അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്നുള്ള പതാക ഘോഷയാത്രയും 4നു രാവിലെ 11നു ശ്രീവിദ്യാധിരാജ നഗറിൽ എത്തും

LEAVE A REPLY

Please enter your comment!
Please enter your name here