ആപ്പിള്‍ ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഐഒഎസ് 18 പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുകയാണ്. ഐഒഎസ് 18 ന്റെ വരവ് ആപ്പിളിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുന്ന സംഭവങ്ങളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന അപ്‌ഡേറ്റ് ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒന്നായിരിക്കും എന്നാണ് ഓണ്‍ലൈന്‍ മാധ്യമമായ ബ്ലൂംബെര്‍ഗിലെ ചീഫ് കറസ്‌പോണ്ടന്റ് മാര്‍ക്ക് ഗുര്‍മന്‍ പറയുന്നത്. ആപ്പിളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ഐഒഎസ് 18 ആപ്പിളിനെ സംബന്ധിച്ച് വലിയൊരു കുതിച്ചുചാട്ടമായിരിക്കുമെന്ന് ഗുര്‍മന്‍ തന്റെ ഏറ്റവും പുതിയ ന്യൂസ് ലെറ്ററില്‍ പറയുന്നു.ജൂണില്‍ നടക്കാനിരിക്കുന്ന ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ട ആകാംഷ വര്‍ധിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഈ വേദിയില്‍ വെച്ചാണ് ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനുകളുടെ പുത്തന്‍ ഫീച്ചറുകള്‍ പരിചയപ്പെടുത്താറ്.ആന്‍ഡ്രോയിഡില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചറുകള്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഐഒഎസ് 18 വരാനിരിക്കുന്നത്. സാംസങിന്റെ ഏറ്റവും പുതിയ എസ് 24 സീരീസിനൊപ്പം വിവിധങ്ങളായ എഐ അധിഷ്ടിത ഫീച്ചറുകളും അവതരിപ്പിക്കപ്പെട്ടിരുന്നു. താമസിയാതെ തന്നെ മറ്റ് ആന്‍ഡ്രോയിഡ് ബ്രാന്‍ഡുകളും പുതിയ എഐ അധിഷ്ടിത ഫീച്ചറുകള്‍ അവതരിപ്പിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here