കോട്ടയം : പാലാ എം.എ.സി.ടി കോടതിയിൽ ഗവൺമെന്റ് പ്ലീഡറെ നിയമിക്കുന്നതിന് യോഗ്യരായ അഭിഭാഷകരുടെ പാനൽ തയ്യാറാക്കുന്നു. താത്പര്യമുളളവർ നിശ്ചിത യോഗ്യത, ജനനതീയതി, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പേര്, വിലാസം, ജനന തീയതി, വയസ്സ്, ഇ മെയിൽ ഐഡി, ഫോൺ നമ്പർ, യോഗ്യത, എൻറോൾമെന്റ് തീയതി, വർഷം, ഫോട്ടോ എന്നിവ ഉൾപ്പെടുത്തി വെളള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജനുവരി 31നു വൈകിട്ട് മൂന്നിനകം ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here