Saturday, July 27, 2024
HomePOLITICSKERALAMകൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായിബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതലയേറ്റു

കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായിബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതലയേറ്റു

കൊല്ലം :കൊല്ലം എന്‍സിസിയുടെ ഗ്രൂപ്പ് കമാന്‍ഡര്‍ ആയി ബ്രിഗേഡിയര്‍ ജി. സുരേഷ് ചുമതല ഏറ്റു. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍സിസി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്ന കൊല്ലം എന്‍സിസി ഗ്രൂപ്പ് കമാന്‍ഡറായാണ് നിയമിതനാവുന്നത്. കായംകുളം പള്ളിക്കല്‍ സ്വദേശിയാണ്.ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡ്, ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ സെക്കന്തരാബാദിലെ കരസേനയുടെ ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക് എഞ്ചിനീയറിംഗ് പരിശീലന കേന്ദ്രത്തിന്റെ കമാണ്ടന്റായിരിക്കെ അഗ്‌നിവീറിന്റെ ആദ്യ ബാച്ചിന് ശ്രദ്ധേയമായ രീതിയില്‍ പരിശീലനം നല്‍കിയിരുന്നു.കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം 1992 ല്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്നു. മാനേജ്‌മെന്റ് സയന്‍സിലും എഞ്ചിനീയറിങ്ങിലും ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഹയര്‍ ഡിഫെന്‍സ് മാനേജ്മെന്റ് പ്രൊഫഷണലും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എന്‍ജിനീയേഴ്‌സിന്റെ ചാര്‍ട്ടേര്‍ഡ് എന്‍ജിനീയറുമാണ്.കായംകുളം എംഎസ്എം കോളേജില്‍ വിദ്യാര്‍ത്ഥി ആയിരിക്കെ കേരളാ എന്‍സിസിയെ പ്രതിനിധീകരിച്ച് എന്‍സിസി കേഡറ്റായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുത്തിട്ടുണ്ട്.എന്‍സിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കാര്യപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് ബ്രിഗേഡിയര്‍ ജി സുരേഷ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments