Saturday, July 27, 2024
HomeKERALAMErnakulamകു​സാ​റ്റ് ദു​ര​ന്തം:പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തോ എ​ന്നു സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി 

കു​സാ​റ്റ് ദു​ര​ന്തം:പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തോ എ​ന്നു സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി 

കൊ​ച്ചി: കു​സാ​റ്റ് ദു​ര​ന്ത​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശംനി​ല​വി​ലു​ള്ള പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ന്ന​ത​ല്ലേ ന​ല്ല​തെ​ന്ന് ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സം​ഗീ​ത പ​രി​പാ​ടി​യി​ല്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ക​ഴി​യാ​ത്ത​തി​ല​ധി​കം ആ​ളു​ക​ളെ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​താ​ണ് കു​സാ​റ്റ് ദു​ര​ന്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു​ള്ള പ​ടി​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​താ​യി അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം വേ​ണെ​ന്ന് മു​ൻ പ്രി​ൻ​സി​പ്പ​ൽ ദി​പ​ക് കു​മാ​ർ സാ​ഹു ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ടെ​ക് ഫെ​സ്റ്റി​ന് പോ​ലീ​സ് സു​ര​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് ര​ജി​സ്ട്രാ​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്ന​താ​യും എ​ന്നാ​ൽ ഇ​ത് അ​വ​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

Most Popular

Recent Comments