കണ്ണൂര്‍: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ പിടിമുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കണ്ണൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളില്‍ ഇ.ഡിയുടെ റെയ്ഡ് നടക്കുന്നുകണ്ണൂരിന് പുറമേ കണ്ണൂര്‍ സഹകരണ ബാങ്കിന്റെ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലെ ശാഖകളിലാണ് പരിശോധന. കരുവന്നൂരിന് സമാനമായ തട്ടിപ്പ് നടന്നെന്ന് ഇ.ഡി. പറയുന്നു.കരുവന്നൂരിന് സമാനമായ തട്ടിപ്പ് നടന്നെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. നീക്കം. താണയില്‍ മാത്രമല്ല, മറ്റിടങ്ങളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. കണ്ണൂര്‍ സഹകരണ ബാങ്കിലെ ചില ക്രമക്കേടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തെത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here