പാമ്പാടി: ഒരു വയസുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവ് പിടിയിൽ. പാമ്പാടി കോത്തല ചിറ ഭാഗത്ത് അറക്കൽ ജോസിലി ഡെയ്ൽ വീട്ടിൽ തനുനസീറിനെയാണ് (36) പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിൽ വച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം കുടുംബപ്രശ്നത്തെ തുടർന്ന് ഇയാൾ ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂത്തകുട്ടിയെയും ഉപദ്രവിച്ചിരുന്നു. ഈ സമയം ഉറങ്ങുകയായിരുന്ന ഒരു വയസുള്ള ഇളയ കുട്ടി ഇവരുടെ ശബ്ദം കേട്ട് ഉറക്കമുണർന്ന് കരഞ്ഞു.തുടർന്നാണ് ഇയാൾ കുട്ടിയെ എടുത്തുപൊക്കി തറയിൽ എറിയാനും മുഖത്ത് ഇടിക്കാനും ശ്രമിച്ചത്. എന്നാൽ ഇത് കുട്ടിയുടെ മാതാവ് തടഞ്ഞതിനാൽ അപകടം സംഭവിച്ചില്ല. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. പാമ്പാടി സ്റ്റേഷൻ എസ്എ ച്ച് ഒ സുവർണകുമാർ, എസ് ഐമാരായ ശ്രീരംഗൻ, കോളിൻസ് എം ബി, സുദൻ, സി പി ഓമാരായ സുമിഷ് മാക്മില്ലൻ, ശ്രീജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here