കോട്ടയം :ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എം.ബി.എ (2011-2014 അഡ്മിഷൻ സ്‌പെഷ്യൽ മെഴ്‌സി ചാൻസ്) പരീക്ഷയിൽ ഏതാനും പേപ്പറുകൾ കൂടി ഉൾപ്പെടുത്തി.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

ജനുവരി 29 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സര പ്രോഗ്രാം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷകൾക്ക് 19 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബി.എ കഥകളി,​ മദ്ദളം (2014,​ 2016 അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ് – സെപ്തംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 25ന് തൃപ്പൂണിത്തുറ ആർ.എൽ.വി കോളജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ നടക്കും.

മൂന്നാം സെമസ്റ്റർ എം.എസ്.സി ബയോ ഇൻഫോർമാറ്റിക്‌സ് (2022 അഡ്മിഷൻ റഗുലർ, 2019, 2020, 2021 അഡ്മിഷനുകൾ സപ്ലിമെന്ററി – നവംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.

മൂന്നാം സെമസ്റ്റർ ബി.വോക് പ്രിന്റിംഗ് ടെക്‌നോളജി (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2018-2021 അഡ്മിഷനുകൾ റീഅപ്പിയറൻസ് – ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി 22 മുതൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here