തിരുവനന്തപുരം: കെഎസ്ആർടിസി ഇലക്ട്രിക് ബസിന്റെ വരുമാനവിവരങ്ങൾ ചോർന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ഗണേഷ് കുമാർ.ഇ​ല​ക്ട്രി​ക് ബ​സു​ക​ള്‍ ന­​ഷ്ട­​മാ­​ണെ­​ന്ന മ­​ന്ത്രി­​യു­​ടെ പ്ര­​തി­​ക​ര­​ണം ത­​ള്ളു​ന്ന കെ​എ​സ്ആ​ര്‍​ടി​സി വാ​ര്‍​ഷി​ക റി​പ്പോ​ര്‍­​ട്ട് ക­​ഴി­​ഞ്ഞ ദി​വ­​സം മാ­​ധ്യ­​മ­​ങ്ങ​ള്‍ പു­​റ­​ത്തു­​വി­​ട്ടി­​രു​ന്നു. ഇ­​തി­​ന് പി­​ന്നാ​ലെ രേ​ഖ​ക​ള്‍ ചോ​ര്‍​ന്ന​തി​ല്‍ മ­​ന്ത്രി ജോ​യി​ന്‍റ് എം.​ഡി​യോ­​ട് വി­​ശ­​ദീ­​ക​ര­​ണം തേ­​ടി­​യി­​രു​ന്നു.സർവീസുകൾ ലാഭമാണെന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. ഇതേ തുടർന്ന് മന്ത്രി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇന്നലെ കെഎസ്ആർടിസി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ റിപ്പോർട്ട് ചോർന്ന വിവരം പരാമർശിച്ച മന്ത്രി ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന കർശന നിർദ്ദേശവും നൽകി. റിപ്പോർട്ട് ചോർന്നത് എങ്ങനെയെന്ന് കണ്ടെത്താൻ ഒരു എക്സിക്യൂട്ടീവ് ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി

LEAVE A REPLY

Please enter your comment!
Please enter your name here