തിരുവനന്തപുരം: ആശ വർക്കർമാരുടെ പ്രതിഫലത്തിൽ 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

നേരത്തെ 6000 രൂപയായിരുന്നു പ്രതിഫലം. പുതിയ വർധനവോടെ 7000 രൂപയായി ഉയരും. 26,125 പേർക്കാണ്‌ ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂർണമായും സംസ്ഥാന സർക്കാറാണ്‌ നൽകുന്നത്‌. കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപയാണ് ഇൻസെന്റീവായി നൽകുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here