കാസർകോട്: കുറ്റിക്കോൽ കളക്കരയിൽ കുഴൽ കിണർ നിർമാണത്തിനെത്തിയ വാഹനവും മീൻ വിൽപനയ്ക്കുപയോ​ഗിക്കുന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30) ആണ് മരിച്ചത്.കുറ്റിക്കോൽ ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ്പ് വാനും ചുള്ളിക്കരയിലേക്ക് വരികയായിരുന്ന കുഴൽകിണർ നിര്‍മാണത്തിനെത്തിയ ലോറിയുമാണ്‌ അപകടത്തില്‍പ്പെട്ടത്‌. ലോറിയിലുണ്ടായിരുന്ന മണി, കേശവൻ, അണ്ണാമല, കറുപ്പയ്യ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here