ക​ഴ​ക്കൂ​ട്ടം: റെ​യി​ൽ​വേ വൈ​ദ്യു​ത ലൈ​നി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കി​ടെ ര​ണ്ട് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഷോ​ക്കേ​റ്റു.ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​ക​ളും കരാർ തൊഴിലാളികളുമായ പീ​ലാ​റാ​വു (25), തു​ള​സി (25) എ​ന്നി​വ​രെ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് 80 ശ​ത​മാ​ന​വും മ​റ്റെ​യാ​ൾ​ക്ക് 60 ശ​ത​മാ​ന​വും പൊ​ള്ള​ലേ​റ്റു.

ക​ഴ​ക്കൂ​ട്ടം മേ​നം​കു​ള​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ഓ​ടെ​യാ​ണ് സം​ഭ​വം. ഈ ​ഭാ​ഗ​ത്ത് റെ​യി​ൽ​വേ ട്രാ​ക്കി​ൽ ഇ​ല​ക്​​ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.പോ​സ്റ്റ് ഉ​യ​ർ​ത്തു​മ്പോ​ൾ മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന 25000 വോ​ൾ​ട്ട് വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. താ​ഴെ നി​ന്ന ഇ​രു​വ​രും ദൂ​രെ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു. റെ​യി​ൽ​വേ സ്പെ​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം സ്ഥ​ലം പ​രി​ശോ​ധി​ച്ചു. ദ​ക്ഷി​ണ റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here