പത്തനംതിട്ട: പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട മൂന്ന് പേരുടെയും മൃതദേഹം കണ്ടെത്തി.റാന്നി  ഉതിമൂട് സ്വദേശി അനിൽകുമാർ (50), മകൾ നിരഞ്ജന(17), അനിലിന്റെ സഹോദരപുത്രൻ ഗൗതം (15) എന്നിവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ ഗൗതമിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു. റാന്നി ചിന്നക്കടവിൽ ഇന്ന് വെെകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്.സഹോദരന്റെ വീട്ടിൽ എത്തിയ അനിൽകുമാറും കുടുംബവും ഗൗതത്തെയും കൂട്ടി നദിയിൽ തുണി കഴുക്കാൻ പോയപ്പോഴാണ് അപകടം ഉണ്ടായത്. ഗൗതമിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അനിൽകുമാറും നിര‌ഞ്ജനയും ഒഴുക്കിൽപ്പെടുകയായിരുന്നു. പൊലീസും, ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ നടത്തിയത്. ഗൗതം ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് .

LEAVE A REPLY

Please enter your comment!
Please enter your name here