ന്യൂ​ഡ​ൽ​ഹി : രാ​ഷ്ട്ര​പ​തി​യു​ടെ സേ​നാ മെ​ഡ​ലു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​ൽ 80 പേ​ർ ധീ​ര​ത​യ്ക്കു​ള്ള സൈ​നി​ക പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി.​ ക്യാ​പ്റ്റ​ൻ അ​നു​ഷ്മാ​ൻ സിം​ഗ്, ഹ​വീ​ൽ​ദാ​ർ അ​ബ്ദു​ൾ മ​ജീ​ദ്, ശി​പോ​യി പ​വ​ൻ കു​മാ​ർ എ​ന്നി​വ​ർ​ക്ക് കീ​ർ​ത്തി​ച​ക്ര മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് ന​ൽ​കു​ക.

ആ​റ് കീ​ർ​ത്തി ച​ക്ര, 16 ശൗ​ര്യ ച​ക്ര, 53 സേ​ന മെ​ഡ​ലു​ക​ൾ എ​ന്നി​വ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഒ​രു നാ​വി​ക സേ​ന മെ​ഡ​ലും നാ​ലു വ്യോ​മ​സേ​ന മെ​ഡ​ലു​ക​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 311 വി​ശി​ഷ്ട സേ​വാ മെ​ഡ​ലു​ക​ളും പ്ര​ഖ്യാ​പി​ച്ചു.

ല​ഫ് ജ​ന​റ​ൽ പി.​ജി​കെ. മേ​നോ​ൻ, ല​ഫ് ജ​ന​റ​ൽ അ​രു​ണ്‍ അ​ന​ന്ത നാ​രാ​യ​ണ​ൻ, ല​ഫ് ജ​ന​റ​ൽ അ​ജി​ത് നീ​ല​ക​ണ്ഠ​ൻ, ല​ഫ് ജ​ന​റ​ൽ മാ​ധ​വ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ല​ഫ് ജ​ന​റ​ൽ ജോ​ൺ​സ​ൺ പി. ​മാ​ത്യു, ലെ​ഫ് ജ​ന​റ​ൽ ഉ​ണ്ണി​കൃ​ഷ​ണ​ൻ നാ​യ​ർ എ​ന്നീ മ​ല​യാ​ളി​ക​ൾ​ക്ക് പ​രം വി​ശി​ഷ്ട സേ​വാ മെ​ഡ​ൽ ല​ഭി​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here