ന്യൂഡൽഹി: 10ാം ക്ലാസിൽ രണ്ട് ഭാഷകൾ പഠിക്കുന്നത് മൂന്നാക്കണമെന്നാണ് നിർദേശിച്ച് പ്രധാന മാറ്റം. അതിൽ രണ്ട് ഭാഷകൾ ഇന്ത്യനായിരിക്കണം. അതുപോലെ 10ാം ക്ലാസിൽ അഞ്ച് വിഷയങ്ങളിൽ വിജയവും അനിവാര്യമാണ്.12ാം ക്ലാസിൽ ഒന്നിന് പകരം രണ്ട് ഭാഷകൾ പഠിക്കാനാണ് നിർദേശം. അതിൽ ഒരെണ്ണം മാതൃഭാഷയായിരിക്കണം. ഹയർ സെക്കൻഡറിക്ക് ആറ് വിഷയങ്ങളിൽ വിജയം അനിവാര്യമാണ്.

നിലവിൽ പരമ്പരാഗത സ്കൂൾ പാഠ്യപദ്ധതിയിൽ സംഘടിത ക്രെഡിറ്റ് സംവിധാനം ഇല്ല. സി.ബി.എസ്.സി നിർദ്ദേശം അനുസരിച്ച് ഒരു മുഴുവൻ അധ്യയന വർഷം 40 ക്രെഡിറ്റുകൾ ഉൾക്കൊള്ളുന്നതാണ്.പത്താം ക്ലാസിൽ ക്രെഡിറ്റ് അധിഷ്‌ഠിത സംവിധാനത്തിന് കീഴിൽ, നിലവിലുള്ള അഞ്ച് വിഷയങ്ങൾക്ക് (രണ്ട് ഭാഷകളും ഗണിതം, സയൻസ്, സോഷ്യൽ സ്റ്റഡീസ് എന്നിവയുൾപ്പെടെ മൂന്ന് പ്രധാന വിഷയങ്ങളും) പകരം 10 വിഷയങ്ങൾ (ഏഴ് പ്രധാന വിഷയങ്ങളും മൂന്ന് ഭാഷകളും) വിദ്യാർഥികൾ വിജയിക്കണം

LEAVE A REPLY

Please enter your comment!
Please enter your name here