തിരുവനന്തപുരം: 2024 ജനുവരി 27
ജനറ്റിക് ഇമ്പ്രൂവിമെൻറ് ഓഫ് കാസ്സവ ത്രൂ ജീൻ എഡിറ്റിംഗ് ഫോർ മോഡിഫൈഡ് സ്റ്റാര്ച്  എന്ന പ്രോജെക്ടിലേക്കുള്ള വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്തെ ഐസിഎആർ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ സ്ഥാപനത്തിൽ വെച്ച് ചുവടെ പറഞ്ഞിരിക്കുന്ന തീയതികളിൽ രാവിലെ 9.30 മണിക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. (യംഗ് പ്രൊഫഷണൽ I- 1 ഒഴിവ്, 8 ഫെബ്രുവരി 2024; യംഗ് പ്രൊഫഷണൽ II- 3 ഒഴിവ് , 9 ഫെബ്രുവരി 2024;  പ്രോജക്ട് അസിസ്റ്റന്റ്- 1 ഒഴിവ് ,  12 ഫെബ്രുവരി 2024). നിയമനം പൂർണ്ണമായും താൽക്കാലികമാണ് (മാർച്ച് 2026 വരെ അല്ലെങ്കിൽ പ്രോജക്റ്റിന്റെ കാലാവധി തീരുന്നതുവരെ, ഏതാണോ നേരത്തെയുള്ളത്). 01.02.2024-ന് 45 വയസ്സിൽ കൂടാത്ത, നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കു ബന്ധപ്പെട്ട തസ്തികകളിലേക്ക് എല്ലാ രേഖകളും സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ കാണാം.http://www.ctcri.org/scripts/announcements.php

LEAVE A REPLY

Please enter your comment!
Please enter your name here