സോജൻ ജേക്കബ്  എരുമേലി :സംസ്ഥാന ധനമന്ത്രി കെ  എൻ ബാലഗോപാൽ ഇന്ന് കേരള നിയമസഭയിൽ ബഡ്ജറ്റ് അവതരിപ്പിക്കുവാൻ മണിക്കൂറുകൾ അവശേഷിക്കെ വാനോളം പ്രതീക്ഷയുമായി എരുമേലിയും കോട്ടയം ജില്ലയും .സർക്കാരിന്റെ സ്വപ്‍ന പദ്ധതിയായ ശബരി ഗ്രീൻഫീൽഡ് എയർപോർട്ടും ,ശബരി റെയിൽവേ ,ശബരി ഗ്രീൻഫീൽഡ് ഹൈവേകൾ ,എരുമേലി മാസ്റ്റർ പ്ലാൻ എന്നിവയൊക്കെ നാടാകെ ശ്രദ്ധിക്കുന്ന വികസനപദ്ധതികളാണ് .അങ്കമാലി -എരുമേലി ശബരി റെയിൽവേ പദ്ധതിക്ക് കേന്ദ്ര ബഡ്ജറ്റിൽ 100 കോടി രൂപ അനുവദിച്ചിരുന്നു ,അതുകൊണ്ട് തന്നെ സംസ്ഥാന ബഡ്ജറ്റിലും തുക അനുവദിക്കപ്പെട്ടേക്കാം .കേന്ദ്ര അനുമതികൾ ബഹുഭൂരിപക്ഷവും ലഭിച്ചു സ്ഥലം ഏറ്റെടുക്കലിനുള്ള 11 (1 ) നോട്ടിഫിക്കേഷൻ ഉടൻ പ്രതീക്ഷിക്കുന്ന ശബരി എയർപോർട്ട് പദ്ധതിക്കും പ്രാരംഭ പ്രവർത്തനങ്ങൾക്ക് ,ഓഫീസുകളുടെ പ്രവർത്തനം ,സ്ഥലം ഏറ്റെടുക്കലിനുള്ള തുക ഉൾപ്പെടെ ബഡ്ജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട് .വൻ വികസനത്തിലേക്ക് കുതിക്കുന്ന എരുമേലിയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് എരുമേലി മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന ആണ് നൽകുന്നത് .ഇത് സംബന്ധിച്ച് കഴിഞ്ഞ സമ്മേളനത്തിൽ പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി കെ രാധാകൃഷ്ണൻ ,എരുമേലി മാസ്റ്റർ പ്ലാൻ സമയബന്ധിതമായി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു .അതിനാൽ ബഡ്ജറ്റിൽ എരുമേലി മാസ്റ്റർപ്ലാനും തുക പ്രതീക്ഷിക്കാവുന്നതാണ് .ധനകാര്യമന്ത്രി കെ എൻ ബാലഗോപാലിന്റെ വാക്കുകളിലേക്ക് “സംസ്ഥാന ധനകാര്യ മന്ത്രി എന്ന നിലയിൽ ഇന്ന് നാലാമത്തെ ബജറ്റ് അവതരിപ്പിക്കുകയാണ്.സംസ്ഥാനത്തിന്റെ അർഹമായ വിഹിതം വെട്ടിക്കുറക്കുന്ന കേന്ദ്ര ഗവൺമെന്റ് നടപടികളുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഒരുവശത്തു നിൽക്കുമ്പോഴും നാടിന്റെ വികസനവും ക്ഷേമവും മുന്നോട്ടുകൊണ്ടുപോകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭാവി സംബന്ധിച്ചുള്ള നിർണായകമായ പദ്ധതികളും പരിപാടിയും ഉൾക്കൊള്ളിക്കുന്നതാകും ബജറ്റ്”

LEAVE A REPLY

Please enter your comment!
Please enter your name here