കോഴിക്കോട് : ‘ഭാരത് മാതാ കീ ജയ്’ ഏറ്റുവിളിക്കാത്തിൽ സദസിനോട് ക്ഷോഭിച്ച് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി ക്ഷുഭിതയായത്. എവേക്ക് യൂത്ത് ഫോർ നേഷൻ പരിപാടിയിലെ പ്രസംഗത്തിന് ശേഷം  ഭാരത് മാതാ കീ ജയ് വിളിച്ചത് സദസ് ഏറ്റുവിളിച്ചില്ല. ഇതിലാണ് കേന്ദ്രമന്ത്രി പ്രകോപിതയായത്.

‘ഭാരതം നിങ്ങളുടെ അമ്മയല്ലേ, അല്ലെങ്കിൽ സദസിൽനിന്ന് പുറത്തുപോകൂ’ എന്ന് പറഞ്ഞ് മീനാക്ഷി ലേഖി സദസ്സിനോട് തട്ടിക്കയറി. ആവർത്തിച്ച് പറഞ്ഞിട്ടും ഏറ്റുവിളിക്കുന്നതിന് ശക്തിപോരെന്ന് പറഞ്ഞ് അവർ സദസിനെ പലതവണ തൻ്റെ കൂടെ ഇത് പറയിപ്പിച്ചു.നെഹ്റു യുവകേന്ദ്ര, തപസ്യ കലാവേദി, ഖേലോ ഭാരത് എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here