Saturday, July 27, 2024
HomeENTERTAINMENTINDIAബജറ്റ് കേരളത്തിന് സന്തോഷകരം- വി.മുരളീധരന്‍

ബജറ്റ് കേരളത്തിന് സന്തോഷകരം- വി.മുരളീധരന്‍

ന്യൂഡല്‍ഹി: 2047-ല്‍ വികസിത വികസിത ഭാരതം എന്ന യാത്രയ്ക്ക് ദിശാബോധം നല്‍കുന്നതാണ് ഇന്നത്തെ ബജറ്റ്, കേന്ദ്രമന്ത്രി വി.മുരളീധരന്‍. കഴിഞ്ഞ 10 പത്ത് വര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ ദരിദ്രജനങ്ങളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും, യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രത്യേകം ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ അവതരിപ്പിക്കാനും സാധിച്ചു. ഇവ തുടരുമെന്ന പ്രഖ്യാപനമാണ് ബജറ്റില്‍ ഉണ്ടായിരിക്കുന്നത്. സ്ത്രീകള്‍ നയിക്കുന്ന സമ്പദ്‌വ്യവസ്ഥ എന്ന കഴിഞ്ഞ 10 വര്‍ഷകാലത്തെ നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രഖ്യാപനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന ബജറ്റാണിതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തെ സംബന്ധിച്ച് വളരെ സന്തോഷകരമായ ബജറ്റാണിത്. കാരണം കേരളം കടക്കെണിയില്‍ മുങ്ങിനില്‍ക്കുന്നു, സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നൊക്കെയുള്ള സാഹചര്യത്തില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം സംസ്ഥാനത്തിന് പ്രയോജനപ്രദമാകുമെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.ഒരുകോടി വീടുകളില്‍ സൗജന്യ സൗരോര്‍ജ്ജ പ്ലാന്റുകളും 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി ലഭിക്കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ കെഎസ്ഇബിയുടെ നിരക്കുവര്‍ധനവില്‍ ബുദ്ധിമുട്ടുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇത് ആശ്വാസമാകുമെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments