Saturday, July 27, 2024
HomeENTERTAINMENTINDIAപി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു

പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു

ന്യൂ ദൽഹി :പി. സി. ജോർജ്ജ് ബിജെപിയിൽ ചേർന്നു. ജനപക്ഷം സെക്യുലർ പാർട്ടി ബിജെപിയിൽ ലയിച്ചു. ഡൽഹിയിലെത്തിയ അദ്ദേഹത്തെയും മകൻ ഷോൺ ജോർജ്ജിനെയും ജനപക്ഷം പാർട്ടി നേതാവ് ജോർജ്ജ് ജോസഫ് കാക്കനാടിനെയും കേരള പ്രഭാരി പ്രകാശ് ജാവദേക്കർജി ഷാൾ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ എന്നിവരും, ബിജെപി ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ, ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.രണ്ട് മാസമായി നടക്കുന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ബിജെപിയിൽ ചേരണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണെന്നും പി സി ജോർജ് പ്രതികരിച്ചിരുന്നു. പാർട്ടി ആവശ്യപ്പെട്ടാൽ പത്തനംതിട്ടയിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള രാഷ്ട്രീയത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് ഇതെന്ന് ബിജെപി ദേശീയ സെക്രട്ടറിയും വക്താവുമായ അനിൽ ആന്റണി പറഞ്ഞു. കേരളത്തിലെ റോമൻ കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ള പ്രധാനപ്പെട്ട നേതാവാണ് പി സി ജോർജെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബു​ധ​നാ​ഴ്ച​യാ​ണ് ഡ​ല്‍​ഹി​യി​ലെ ബി​ജെ​പി ആ​സ്ഥാ​ന​ത്തെ​ത്തി പി.​സി. ജോ​ര്‍​ജും ഷോ​ണ്‍ ജോ​ര്‍​ജും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​ന്‍, രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍, കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍, അ​നി​ല്‍ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.ജ​ന​പ​ക്ഷ​ത്തെ ഒ​രു ഘ​ട​ക​ക​ക്ഷി​യാ​യി എ​ന്‍​ഡി​എ മു​ന്ന​ണി​യി​ലെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ജോ​ര്‍​ജ് മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും ബി​ജെ​പി സം​സ്ഥാ​ന ഘ​ട​കം എ​തി​ര്‍​പ്പ് അ​റി​യി​ച്ചി​രു​ന്ന​താ​യാ​ണ് സൂ​ച​ന. പി​ന്നീ​ട് ജ​ന​പ​ക്ഷ​ത്തെ ബി​ജെ​പി​യി​ല്‍ ലയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ എൻഡിഎയ്ക്കായി പി.​സി. ജോ​ര്‍​ജ് മ​ത്സ​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.വൈകുന്നേരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി പി.സി ജോർജ് കൂടിക്കാഴ്ച നടത്തും. കേ​ര​ള​ത്തി​ലെ ക​രു​ത്ത​നാ​യ നേ​താ​വാ​ണ് പി.​സി. ജോ​ർ​ജെ​ന്നും അ​ഴി​മ​തി​ക്കും സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നു​മെ​തി​രേ പോ​രാ​ടു​ന്ന വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റേ​തെ​ന്നും വി. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്ന് പ്രകാശ് ജാവദേക്കറും പ്രതികരിച്ചു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കുമെന്ന് പിസി ജോർജ് പറഞ്ഞു. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് പറഞ്ഞു

RELATED ARTICLES

Most Popular

Recent Comments