ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ്-എസ്.എസ്.) റാങ്ക് അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന സ്പെഷ്യൽ റൗണ്ട് കൗൺസലിങ് നടപടികൾ mcc.nic.in -ൽ ഫെബ്രുവരി അഞ്ചിന് തുടങ്ങും. ഡി.എം./എം.സിഎച്ച്./ഡി.എൻ.ബി.-എസ്.എസ്. പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് സ്പെഷ്യൽ റൗണ്ട് അലോട്മെൻറ്.നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) വ്യവസ്ഥകൾ പ്രകാരം മെഡിക്കൽ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം നേടിയ, 2023 നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി അഭിമുഖീകരിച്ച എല്ലാവർക്കും ഈ സ്പെഷ്യൽ റൗണ്ടിൽ പങ്കെടുക്കാം. പക്ഷേ, മുൻ റൗണ്ടുകളുടെ അടിസ്ഥാനത്തിൽ അവർക്ക് നിലവിൽ ഒരു സീറ്റും ഉണ്ടായിരിക്കരുത്.നീറ്റ്-എസ്.എസ്. കൗൺസലിങ്ങിന്റെ ആദ്യ രണ്ടു റൗണ്ടുകളിൽ സീറ്റ്‌ നേടിയ ശേഷം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.)-സൂപ്പർ സ്പെഷ്യാലിറ്റി കൗൺസലിങ് വഴിയുള്ള പ്രവേശനത്തിനായി എം.സി.സി. സീറ്റ് രാജിവെച്ചവർക്ക് ഈ സ്പെഷ്യൽ റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല. സ്പെഷ്യൽ റൗണ്ടിനുള്ള രജിസ്ട്രേഷൻ സൗകര്യം ഫെബ്രുവരി അഞ്ചുമുതൽ ആറിന് രാത്രി ഏഴുവരെ. പണം അടയ്ക്കാനുള്ള സൗകര്യം ആറിന് രാത്രി 11.55 വരെ. ചോയ്സ് ഫില്ലിങ് ഏഴിന് രാവിലെ എട്ടുവരെ.ചോയ്സ് ലോക്കിങ് ആറിന് രാത്രി എട്ടുമുതൽ ഏഴിന് രാവിലെ എട്ടുവരെ. കൗൺസലിങ് ഫലപ്രഖ്യാപനം ഒൻപതിന് നടത്തും. അലോട്മെൻറ് ലഭിക്കുന്നവർ 10-നും 15-നും ഇടയ്ക്ക് അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ പ്രവേശനം നേടണം. സ്പെഷ്യൽ റൗണ്ടിൽ അലോട്മെൻറ് ലഭിച്ച് സ്ഥാപനത്തിൽ പ്രവേശനം നേടാത്തവർക്ക് അവരുടെ സെക്യൂരിറ്റി നിക്ഷേപം നഷ്ടപ്പെടും.വിശദമായ സമയക്രമം mcc.nic.in -ൽ ലഭ്യമാണ്. ഒഴിവുകളുടെ വിശദാംശങ്ങൾ എം.സി.സി. വെബ്സൈറ്റിൽ ലഭ്യമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here