എരുമേലി :പത്തനംതിട്ടയിൽ ലോക്‌സഭാ സീറ്റിൽ  സാധ്യത കൽപിക്കപ്പെടുന്ന സി പി എം നേതാവും മുൻ ധനകാര്യ മന്ത്രിയുമായ ഡോ തോമസ് ഐസക് മുക്കൂട്ടുതറയിലും എരുമേലിയിലും പാർട്ടി മീറ്റിങ്ങുകളിൽ പങ്കെടുത്തു .ലോക്‌സഭാ മുന്നൊരുക്കത്തിനുവേണ്ടി പാർട്ടി ഘടകങ്ങളെ ഒരുക്കുന്നതിന്റെ ഭാഗമായാണ് പൂഞ്ഞാർ ,കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലങ്ങളിൽ ഇന്ന് മുതൽ മൂന്ന് ദിവസം തോമസ് ഐസക് പര്യടനം നടത്തുന്നത് .അടുത്ത ദിവസങ്ങളിൽ പത്തനംതിട്ട പാർലിമെന്റ് നിയോജകമണ്ഡലങ്ങളിലെ മറ്റു നിയമസഭാമണ്ഡലങ്ങളിലും അദ്ദേഹം കമ്മിറ്റികളിൽ പങ്കെടുക്കും .സ്ഥാനാർഥി നിർണയം എൽ ഡി എഫിൽ ആയില്ലെങ്കിലും പത്തനംതിട്ട ഈ വരുന്ന തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത .നിലവിലുള്ള എം പി ആന്റോ ആന്റണി യൂ  ഡി എഫ് സ്ഥാനാർത്ഥിയായി നാളുകളായി ജയിച്ചു വരുന്ന മണ്ഡലമാണ് പത്തനംതിട്ട .ബി ജെ പി യിൽ ചേർന്ന മുൻ പൂഞ്ഞാർ എം എൽ എ പി സി ജോർജ് പാർട്ടി പറഞ്ഞാൽ പത്തനംതിട്ടയിൽ സ്ഥാനാർത്ഥി ആയി മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട് .ആന്റോ ആന്റണിക്കൊപ്പം ,തോമസ് ഐസക്കും പി സി ജോർജും മത്സരരംഗത്ത് ഉണ്ടായാൽ കേരളം ഏറ്റവും കൂടുതൽ ശ്രെദ്ധിക്കപ്പെടുന്ന മത്സരം പത്തനംതിട്ടയിലേതായി മാറുമെന്നതിൽ സംശയമില്ല .മാത്രമല്ല ഈ മണ്ഡലത്തിലെ വ്യത്യസ്ത ക്രിസ്ത്യൻ മതവിഭാഗങ്ങളുടെ വോട്ട് നിർണായകമാണ് താനും .മുൻ റാന്നി എം എൽ എ   രാജു അബ്രഹാമിന്റെ പേരും സി പി എം പരിഗണിക്കുന്നതായി സൂചനയുണ്ട് . 2019 ലെ ലോക്‌സഭാ ഇലക്ഷനിൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടും ശതമാനവും താഴെ കാണാം 

Candidate Party EVM Votes Postal Votes Total Votes % of Votes എന്നീ ക്രമത്തിൽ വായിക്കാം 

1 ANTO ANTONY Indian National Congress 380089 838 380927 37.11 2 VEENA GEORGE Communist Party of India (Marxist) 335476 1208 336684 32.8 3 SHIBU PARAKKADAVAN Bahujan Samaj Party 3803 11 3814 0.37 4 K SURENDRAN Bharatiya Janata Party 295627 1769 297396 28.97 5 JOSE GEORGE Ambedkarite Party of India 1353 2 1355 0.13 6 BINU BABY SOCIALIST UNITY CENTRE OF INDIA (COMMUNIST) 620 2 622 0.06 7 RATHEESH CHOORAKODU Independent 591 3 594 0.06 8 VEENA V Independent 1800 9 1809 0.18 9 NOTA None of the Above 3334 18 3352 0.33 Total 1022693 3860 1

LEAVE A REPLY

Please enter your comment!
Please enter your name here