വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ സെഞ്ചുറിയുടെ (141*) ബലത്തില്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കായി നിലവില്‍ ജയ്‌സ്വാളിനൊപ്പം അക്‌സര്‍ പട്ടേലാണ്‌ ക്രീസില്‍.

ആദ്യ മത്സരത്തില്‍ തോല്‍വിയറിഞ്ഞ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം രജത് പടിദാര്‍, കുല്‍ദ്വീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവര്‍ ടീമില്‍ ഇടംപിടിച്ചു. ഒന്നാം ടെസ്റ്റില്‍ കളിച്ച കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ പരിക്കേറ്റു പിന്മാറിയതുകൊണ്ടാണ് കാര്യമായ മാറ്റത്തിന് അരങ്ങൊരുങ്ങിയത്. സര്‍ഫ്രാസ് ഖാന്‍ ടീമില്‍ എത്തിയേക്കുമെന്ന് കരുതിയെങ്കിലും ഫൈനല്‍ ഇലവനിലേക്ക് പരിഗണിച്ചില്ല.

ഇംഗ്ലണ്ട് ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്സന്‍ കളിക്കും. മാര്‍ക് വുഡിന് പകരമായാണ് ആന്‍ഡേഴ്സന്‍ എത്തുക. പരിക്കിലുള്ള സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല. പകരം യുവ സ്പിന്നര്‍ ഷോയിബ് ബഷീര്‍ ടീമിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here