Saturday, July 27, 2024
HomeENTERTAINMENTINDIAജനുവരി 23ന് ചുവപ്പുകോട്ടയിലെ പരാക്രം ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ജനുവരി 23ന് ചുവപ്പുകോട്ടയിലെ പരാക്രം ദിവസ് പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂ ഡൽഹി: ജനുവരി 22, 2024

ചുവപ്പുകോട്ടയിലെ പരാക്രം ദിവസ് ആഘോഷങ്ങളില്‍ ജനുവരി 23 ന് വൈകുന്നേരം 6:30 ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുക്കും.

സ്വാതന്ത്ര്യസമരത്തില്‍ നിര്‍ണായക പങ്കുവഹിച്ച പ്രഗത്ഭരുടെ സംഭാവനകളെ ആദരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ്, 2021-മുതല്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പരാക്രം ദിവസായി ആഘോഷിക്കാന്‍ തുടങ്ങിയത്. ചരിത്രപരമായ പ്രതിഫലനങ്ങളും ഊര്‍ജ്ജസ്വലമായ സാംസ്‌കാരിക ആവിഷ്‌കാരങ്ങളും ഇഴചേരുന്ന ഒരു ബഹുമുഖ ആഘോഷമായിരിക്കും ചുവപ്പുകോട്ടയിലെ ഈ വര്‍ഷം നടക്കുക. നേതാജി സുഭാഷ് ചന്ദ്രബോസിന്റെയും ആസാദ് ഹിന്ദ് ഫൗജിന്റെയും അഗാധമായ പൈതൃകത്തിന്റെ ഉള്ളറിയുന്നതാകും ഈ പ്രവര്‍ത്തനങ്ങള്‍. അപൂര്‍വ്വ ഫോട്ടോഗ്രാഫുകളും രേഖകളുമടങ്ങുന്ന ചരിത്രരേഖകളുടെ പ്രദര്‍ശനങ്ങളിലൂടെ സന്ദര്‍ശകര്‍ക്ക് നേതാജിയുടെയും ആസാദ് ഹിന്ദ് ഫൗജിന്റെയും ശ്രദ്ധേയമായ യാത്രയുടെ അനുഭവത്തില്‍ മുഴുകുന്നതിനുള്ള അവസരം സന്ദര്‍ശകര്‍ക്ക് ലഭിക്കും. ജനുവരി 31 വരെ ഈ ആഘോഷങ്ങള്‍ തുടരും.

ജനുവരി 23 മുതല്‍ 31 വരെ നടക്കുന്ന ഭാരത് പര്‍വ്വും പരിപാടിയില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൗര കേന്ദ്രീകൃത സംരംഭങ്ങള്‍, പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം, വൈവിദ്ധ്യമാര്‍ന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഉയര്‍ത്തിക്കാട്ടുന്ന 26 മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രയത്‌നങ്ങള്‍ വെളിപ്പെടുത്തുന്ന സാംസ്‌ക്കാരിക പ്രദര്‍ശനങ്ങളോടെയും റിപ്പബ്ലിക് ദിന നിശ്ചലദൃശ്യങ്ങളോടെയും രാജ്യത്തിന്റെ സമ്പന്നമായ വൈവിദ്ധ്യം പ്രദര്‍ശിപ്പിക്കുന്നതായിരിക്കും ഇത്. ചുവപ്പുകോട്ടയ്ക്ക് മുന്നിലുള്ള രാം ലീല മൈതാനത്തും മാധവ് ദാസ് പാര്‍ക്കിലുമാണ് ഇത് നടക്കുക.

RELATED ARTICLES

Most Popular

Recent Comments