ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പബ്ലിക് ദിനാശംസകൾ നേർന്നു.

”പുരോഗമനോന്മുഖമായ ഭരണ സങ്കൽപനവും അഭിവൃദ്ധിയുടെ ഫലം എല്ലാവരിലുമെത്തിക്കാനുള്ള നിശ്ചയദാർഢ്യവുമാണ് ഭാരതത്തിന്റെ ജനാധിപത്യത്തിലൂടെയുള്ള തീർത്ഥയാത്രയ്ക്ക് വഴികാട്ടിയത്.

ഒരു ജനതയായി നമ്മെ ഒന്നിപ്പിക്കുന്ന ഭാരതീയ ആദർശങ്ങൾ പ്രതിഫലിക്കുന്ന ഭരണഘടനയാണ് നമ്മുടേത്.

ജനാധിപത്യമൂല്യങ്ങൾ പാലിച്ചും ഭാരതീയതയുടെ അന്തസത്ത ഉൾക്കൊണ്ടും വികസിതഭാരതം ഉൾപ്പടെയുള്ള ദേശീയലക്ഷ്യങ്ങൾ  കൈവരിക്കാൻ ഒരുമയോടെ പ്രവർത്തിക്കാമെന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here