ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) മിഷന്‍ താമസിയാതെ അനുമതിയ്ക്കായി കാബിനറ്റിന്റെ മുമ്പിലെത്തുമെന്നും 10,000 കോടിയുടെ പദ്ധതിയായിരിക്കും ഇതെന്നും ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്ര ശേഖര്‍. രാജ്യത്തിന് സ്വന്തമായി ഒരു എഐ വികസിപ്പിക്കാനും രാജ്യത്തിന്റെ കമ്പ്യൂട്ടേഷണല്‍ ശേഷി വര്‍ധിപ്പിക്കാനും ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കമ്പ്യൂട്ട്-ആസ്-എ-സര്‍വീസ് വാഗ്ദാനം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.എഐ മിഷന്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകായണെന്ന് മന്ത്രി വ്യക്തമാക്കി.കഴിഞ്ഞമാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍ക്കാരിന്റെ എഐ ദൗത്യം പ്രഖ്യാപിച്ചത്. രാജ്യത്തിനകത്ത് എഐ കംപ്യൂട്ടിങ് ശക്തി ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കും ആരോഗ്യം, കാര്‍ഷികം, വിദ്യാഭ്യാസം തുടങ്ങിയ മേഖലയില്‍ എഐ സാധ്യതകള്‍ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here