ന്യൂ ഡൽഹി: ഇന്നലെയാണ് ഒരു കുടുംബത്തിലെ രണ്ടു യുവതികളും ഒരു യുവാവും 43 കാരിയായ സ്ത്രീയും മരിച്ചത്. ഫിലിപ് ഐലൻഡിലെ പട്രോളിങ്ങില്ലാത്ത ബീച്ചിലാണ് ഇവർ മുങ്ങി മരിച്ചത്.മരിച്ച 43കാരി ആസ്ട്രേലിയയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു. മറ്റു മൂന്നുപേർ മെൽബണിനടുത്ത് താമസിക്കുന്നവരാണെന്നും വിക്ടോറിയ പൊലീസ് പറഞ്ഞു. കാൻബറയിലെ ഇന്ത്യൻ ഹൈകമീഷനാണ് സുഹൃത്തുക്കളെയും പുറംലോകത്തെയും ദുരന്തവാർത്ത അറിയിച്ചത്

ഫിലിപ് ദ്വീപ് കടൽ ഗുഹകൾക്ക് പേര് കേട്ട സ്ഥലമാണ്. ലൈഫ്ഗാർഡുകളില്ലാത്തതിനാൽ ഇവിടെ അപകട സാധ്യത കൂടുതലാണ്.മരിച്ച നാല് ഇന്ത്യക്കാരുടെ കുടുംബത്തിന് ഇന്ത്യൻ എംബസി അനുശോചനം അറിയിക്കുകയും വേണ്ട സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഉച്ചയോടെയാണ് കോസ്റ്റ് ഗാർഡ് ഇവരെ ര‍ക്ഷിക്കുവാനുള്ള ശ്രമം നടത്തിയത്. മൂന്നു പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. യുവതികളിൽ ഒരാളെ ഗുരുതര നിലയിലാണ് മെൽബണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here