ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന് ഇ.ഡി അഞ്ചാമത്തെ സമൻസ് അയച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

2023 ജനുവരി 18, ജനുവരി 3, നവംബർ 2, ഡിസംബർ 21 തീയതികളിൽ പുറപ്പെടുവിച്ച നാല് സമൻസുകൾ കെജ്‌രിവാൾ ഒഴിവാക്കിയിരുന്നു. ഫെബ്രുവരി രണ്ടിന് ഹാജരാകണമെന്നാണ് പുതിയ സമൻസ്.നിയമപ്രകാരം ചെയ്യേണ്ടതെന്തും ചെയ്യുമെന്നതായിരുന്നു കഴിഞ്ഞ സമന്‍സിനെ കുറിച്ചുള്ള ചോദ്യത്തിന് കെജ്‌രിവാളിന്റെ മറുപടി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താതിരിക്കാന്‍ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനാണ് ഇ.ഡിയുടെ പദ്ധതിയെന്ന് ആം ആദ്മി പാര്‍ട്ടി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here