Saturday, July 27, 2024
HomeENTERTAINMENTസലാർ ഒ.ടി.ടിയിൽ എത്തുന്നു: ജനുവരി 20 ന് നെറ്റ്ഫ്ലിക്സിൽ

സലാർ ഒ.ടി.ടിയിൽ എത്തുന്നു: ജനുവരി 20 ന് നെറ്റ്ഫ്ലിക്സിൽ

പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. ഡിസംബർ 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒ.ടി.ടിയിൽ എത്തുന്നു. ജനുവരി 20 ന് നെറ്റ്ഫ്ലിക്സിലാണ് സ്ട്രീം ചെയ്യുക. നെറ്റ്ഫ്ലിക്സ് ഇന്ത്യയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചിരിക്കുന്നത്. സലാറിന്റെ തെലുങ്ക്, മലയാളം, കന്നഡ, തമിഴ് പതിപ്പുകളാണ് ആദ്യം എത്തുക. സിനിമയുടെ ഹിന്ദി പതിപ്പിന്റെ ഒ.ടി.ടി തീയതി ഉടനെ പുറത്തുവിടും.2023-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് സലാർ. ഹോംബാലെ ഫിലിംസ് നിർമ്മിച്ച സലാർ 400 കോടി രൂപ ബഡ്ജറ്റിലാണ് നിർമ്മിച്ചിരിക്കുന്നത്.കെ.ജി. എഫിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രമാണ് സലാർ. 700 കോടിയിലധികമാണ് തിയറ്ററുകളിൽ നിന്ന് ചിത്രം നേടിയത്.

RELATED ARTICLES

Most Popular

Recent Comments