ബ്ലൂമൗണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്ലൂസേഴ്സ് അവതരിപ്പിക്കുന്ന ‘ഒരു വാതിൽ കോട്ട’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കേരള സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചിത്രത്തിൻ്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ഡോ വിജയന് (ബ്ലൂമൗണ്ട്) കൈമാറി പ്രകാശനകർമ്മം നിർവ്വഹിച്ചു. ബാബു ഫുട്ട്ലൂസേഴ്സ് നിർമ്മിച്ച് ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയിൽപ്പെട്ട ചിലരുടെ ജീവിതത്തെ സസ്പെൻസും ക്രൈമും ചേർത്ത് ഹൊറർ മൂഡിലാണ് ഒരുക്കിയിരിക്കുന്നത്.ഇന്ദ്രൻസ്, ശങ്കർ, സീമ, ചാർമ്മിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസൺ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്‌ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീൺകുമാർ, സാബു വിക്രമാദിത്യൻ, മനു സി കണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.ഛായാഗ്രഹണം -ബാബു രാജേന്ദ്രൻ, കഥ, തിരക്കഥ – അഖിലൻ ചക്രവർത്തി, എഡിറ്റിങ് കളറിസ്റ്റ് – വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, ഗാനരചന- എസ് ദേവദാസ്, ജയകുമാർ, കൃഷ്ണാ പ്രിയദർശൻ, സംഗീതം – മിഥുൻ മുരളി, ആർ സി അനീഷ്, രഞ്ജിനി സുധീരൻ, ആലാപനം – വിധുപ്രതാപ്, ജാസി ഗിഫ്റ്റ്, ജ്യോത്സന, ആര്യ, ജ്യോതിർമയി, മണക്കാട് ഗോപൻ, ചമയം – അനിൽ നേമം, ഉദയൻ, അശ്വതി, സെക്കൻ്റ് യൂണിറ്റ് ഛായാഗ്രാഹകൻ – കിഷോർലാൽ (വിഷ്ണു റോയൽ വിഷൻ), കല- പ്രിൻസ് തിരുവാർപ്പ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, എം സെവൻ, ആരഭി, എം എസ് മ്യൂസിക്, മീഡിയാ സിറ്റി, വിഷ്വൽ എഫക്ട്സ് – ശ്രീജിത്ത് കലൈയരശ്, കോറിയോഗ്രാഫി -സജീഷ് ഫുട്ട്‌ലൂസേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – വിവിൻ മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ -അഖിലൻ ചക്രവർത്തി, സംവിധാന സഹായികൾ – ഷൺമുഖൻ, ജിനീഷ് മുകുന്ദൻ, അതുൽ ഭുവനേന്ദു, അപൂർവ്വ, ഡിസൈൻസ് -സനൂപ് വാഗമൺ, പി.ആർ.ഒ – അജയ് തുണ്ടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here