വേ​ങ്ങ​ര: പ​റ​പ്പൂ​ർ സൂ​പ്പി​ബ​സാ​റി​ൽ​നി​ന്ന് 6.9 കി​ലോ​ഗ്രാം ക​ഞ്ചാ​വ് വേ​ങ്ങ​ര പൊ​ലീ​സ് പി​ടി​കൂ​ടി​. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സൂ​പ്പി ബ​സാ​ർ ജ​ങ്ഷ​നി​ലെ മു​ഹ​മ്മ​ദ് ഹാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്വാ​ർ​ട്ടേ​ഴ്സി​ൽ​നി​ന്നാ​ണ് പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സ​മീം മൊ​ണ്ടാ​ലി​നെ(28) അ​റ​സ്റ്റ് ചെ​യ്ത​ത്.വേ​ങ്ങ​ര ബ​സ് സ്റ്റാ​ൻ​ഡി​ലും പ​രി​സ​ര​ത്തും അ​ന്തർസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​യി നാ​ട്ടി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന വ​ലി​യ പാ​ക്ക​റ്റാ​ണ് പൊ​ലീ​സ് സം​ഘം പി​ടി​ച്ചെ​ടു​ത്ത​ത്.

കോ​ട്ട​ക്ക​ൽ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വി​ത് എ​സ്. കാ​ര​ന്മ​യി​ൽ, വേ​ങ്ങ​ര പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ടി.​ഡി. ബി​ജു, സി.​സി. രാ​ധാ​കൃ​ഷ്ണ​ൻ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജി​തേ​ഷ്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ബി​ജു, ജ​യ​രാ​ജ് എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ മ​ല​പ്പു​റം ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here