പത്തനംതിട്ട: തിരുവല്ലയിൽ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അദ്ധ്യാപികയ്‌ക്കെതിരെ കേസെടുത്തു. മലയാളം അദ്ധ്യാപിക മിലിന ജെയിംസിനെതിരെയാണ് പൊലീസ് കേസെടുത്തത്. അദ്ധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.

വിദ്യാർത്ഥി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അദ്ധ്യാപികയ്‌ക്കെതിരെ നിരവധി വിദ്യാർത്ഥികൾ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. പരീക്ഷയിൽ തോൽപിക്കുമെന്നും മറ്റും പറഞ്ഞ് അദ്ധ്യാപിക ഭീഷണിപ്പെടുത്തിയെന്നൊക്കെയാണ് ആരോപണം.

സംഭവത്തിന് പിന്നാലെ അദ്ധ്യാപികയ്‌ക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് എസ് എഫ് ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവച്ചിരുന്നു. അദ്ധ്യാപികയ്‌ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതോടെയാണ് എസ് എഫ് ഐ പ്രതിഷേധം അവസാനിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here