കോ​ട്ട​യം: യു​വാ​വി​ന് വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ കേ​സി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ആ​നി​ക്കാ​ട് ഈ​ട്ടി​ക്ക​ല്‍ വി​കാ​സ് മാ​ത്യു​വി​നെ (42) ആ​ണ് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ 2023ല്‍ ​പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​ല്‍​നി​ന്നു പോ​ര്‍​ച്ചു​ഗ​ലി​ല്‍ ജോ​ലി ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് 3,50,000 രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് വേ​രി​ഫി​ക്കേ​ഷ​നു​വേ​ണ്ടി ഇ​യാ​ള്‍ വ്യാ​ജ ഡോ​ക്യു​മെ​ന്‍റ് നി​ര്‍​മി​ച്ച് യു​വാ​വി​ന് ന​ല്‍​കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​രി​ശോ​ധ​ന​യി​ല്‍ ഇ​തു വ്യാ​ജ ഡോ​ക്യു​മെ​ന്‍റാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും വി​സ ല​ഭി​ക്കാ​തി​രി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍​ന്ന് യു​വാ​വ് ഇ​യാ​ളെ ബ​ന്ധ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​സം​ഘം ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here