തൃശ്ശൂര്‍: കോഴിക്കോട് ബാലുശ്ശേരി കോറോത്ത് വയല്‍വീട്ടില്‍ അമര്‍ജിഹാദ് (27) തളിക്കുളം തമ്പാന്‍ കടവ് നാലകത്ത് തിരുത്തി കാട്ടില്‍ ആഷിഫ് (42) എന്നിവരെയാണ് ചാവക്കാട് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി.യു. ഹരീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരുടെ രണ്ട് ബൈക്കുകളും പിടിച്ചെടുത്തു.പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ നാലുലക്ഷത്തോളം രൂപ വിലവരുമെന്നാണ് എക്‌സൈസ് പറയുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി.വി. അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ എ. ബി. സുനില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി.ആര്‍. സുനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എ.എന്‍. ബിജു, ശ്യാം. എസ്. ഡ്രൈവര്‍ അബ്ദുല്‍ റഫീഖ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here