കൊച്ചി: 24 മണിക്കൂറിനിടെ കൊച്ചിയില്‍ 114 പേര്‍ പിടിയില്‍. വധശ്രമം, പോക്‌സോ അടക്കമുള്ള ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഓപ്പറേഷന്‍ ജാഗ്രതയുടെ ഭാഗമായി നടന്ന മിന്നല്‍ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്.

ഓപ്പറേഷന്‍ ജാഗ്രതയുടെ ഭാഗമായി നഗരത്തിലെ 194 കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസിന്റെ മാരത്തോണ്‍ പരിശോധനയ്‌ക്കൊടുവില്‍ വന്‍ ക്രിമിനല്‍ സംഘമാണ് നഗരത്തില്‍ നിന്ന് പിടിയിലായത്. വരും ദിവസങ്ങളിലും പൊലീസ് നടപടി ശക്തമാക്കും.

കഴിഞ്ഞ വര്‍ഷം 1359 ലഹരി കേസുകളാണ് കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് വര്‍ഷം തോറും വര്‍ധിച്ച് വരികയാണ്. നഗരത്തില്‍ ഉയര്‍ന്ന് വരുന്ന ക്രിമിനല്‍ കേസുകള്‍ തടയാനായി കര്‍ശന പരിശോധനകള്‍ നടത്താന്‍ തീരുമാനിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here