ഇടുക്കി : നെടുങ്കണ്ടം കാരിത്തോട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അശോകവനം കല്ലുപുരയ്ക്കകത്ത് പ്രവീൺ (37) ആണ് മരിച്ചത്. രാവിലെ ആറിനും എട്ടിനും ഇടയിലാണ് സംഭവം നടന്നതെന്ന് സംശയിക്കുന്നു.വീട്ടുമുറ്റത്ത് കുത്തേറ്റ് കിടക്കുന്ന പ്രവീണിനെ ആദ്യം കണ്ടത് അച്ഛൻ ഔസേപ്പച്ചനാണ്. കഴുത്തിലും വയറിലും കുത്തേറ്റ പാടുകളുണ്ട്. അടിവയറ്റിൽ നാല് കുത്തേ പാടുകളുണ്ട്. സംഭവത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.കൊലപാതകമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here