ജയ്പൂര്‍: മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചതിന് അച്ഛന്‍ വഴക്കു പറഞ്ഞതിന് പിന്നാലെ ജീവനൊടുക്കി പതിനഞ്ചു വയസുകാരി.

ശനിയാഴ്ച രാത്രി കോട്ട നഗരത്തിലെ ബോറെഖേഡ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ബജ്‌റംഗ് നഗര്‍ ഏരിയയിലാണ് സംഭവം. രാജസ്ഥാനിലെ കോട്ടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കൃപാന്‍ഷിയാണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച വൈകിട്ട് കൃപാന്‍ഷി ഏറെ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പിതാവ്് കുട്ടിയെ ശാസിക്കുകയും പഠനത്തിന് കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പത്താം ക്ലാസുകാരിയാണ്, ഇങ്ങനെ അലസത പാടില്ല, മൊബൈല്‍ മാറ്റി വെച്ച്‌ പഠിക്കാന്‍ നോക്കണമെന്ന് അച്ഛന്‍ മകളെ ശകാരിച്ചു. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി മുറിയില്‍ കയറി വാതിലടച്ചു. രാത്രി എട്ട് മണിയോടെ വീട്ടുകാര്‍ മകളെ ഭക്ഷണം കഴിക്കാന്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെ വീട്ടുകാര്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കൃപാംഷിയെ കണ്ടെത്തുന്നത്. ഉടനെ തന്നെ വീട്ടുകാര്‍ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി കോട്ട പൊലീസ് എസ്‌എച്ച്‌ഒ ജിതേന്ദ്ര സിംഗ് പറഞ്ഞു. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here