എരുമേലി :സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങി മുക്കൂട്ടുതറ സ്വദേശിക്ക് വീടുപണിയാൻ വച്ചിരുന്ന അഞ്ചു ലക്ഷം നഷ്ടമായി .കഴിഞ്ഞ ദിവസം മുക്കൂട്ടുതറ കുരുമ്പൻമൂഴി സ്വദേശിയായ ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക് വിളിച്ചു ജിയോ ആപ്പ് വഴി പത്തു രൂപ അടക്കാൻ നിർദേശിക്കുകയായിരുന്നു .ഇ കെവൈസി അപ്ഡേറ്റ് ചെയ്യുവാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് വിളിച്ചത് .പിറ്റേന്ന് രാവിലെ മൊബൈലിൽ വന്ന മെസ്സേജ് കണ്ട് തകർന്നു പോയി ഭാര്യയും ,ഭർത്താവും .നാലുലക്ഷത്തി അറുപതിനായിരം രൂപ തന്റെ എസ് ബി ഐ അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായിട്ട് .പിന്നീട് 1000 ,2000 ഒക്കെയായിട്ട് മൂന്ന് പ്രാവശ്യവും പിൻവലിച്ചതായിട്ട് മെസ്സേജ് .പരിഭ്രാന്തരായി ഇവർ എരുമേലി എസ് ബി ഐയിൽ  എത്തി .അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എടുത്തു പരിശോധിച്ചു .തുക അക്കൗണ്ടിൽ നിന്ന് പിൻവലിച്ചതായി ബാങ്ക് അധികൃതരും സ്ഥിതീകരിച്ചു .ബാങ്ക് അധികൃതർ നടത്തിയ അന്വേഷണത്തിൽ കരൂർ വൈശ്യ ബാങ്കിന്റെ മുംബൈയിലുള്ള അക്കൗണ്ടിലേക്കാണ് പണം ചെന്നിരിക്കുന്നത് എന്നറിയുന്നു .പോലീസുമായി ബന്ധപെട്ട് പരാതി നൽകുകയും അക്ഷയ സെന്ററിൽ എത്തി പോലീസ് സൈബർ സെല്ലിൽ ഓൺലൈനായി പരാതി നൽകുകയും ചെയ്തിട്ടുണ്ട് .വീട് പണിയാൻ വച്ചിരുന്ന തുക അപ്രതീക്ഷിതമായി നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ഈ ദമ്പതികൾ .. 

LEAVE A REPLY

Please enter your comment!
Please enter your name here