Saturday, July 27, 2024
HomeCRIMEനിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും പൊലീസ്...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ:അന്തർ സംസ്ഥാന കുറ്റവാളിയും കുഴൽപ്പണക്കടത്ത്, കൊലപാതകം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ കോടാലി ശ്രീധരനെയും മകൻ അരുണിനെയും കൊരട്ടിയിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ ഭാഗത്തുനിന്ന് എറണാകുളത്തേയ്ക്ക് ഇന്നോവ കാറിൽ പോവുകയായിരുന്ന ശ്രീധരനെയും മകനെയും സാഹസികമായാണ് ചാലക്കുടി ഡിവൈ.എസ്.പി ടി.എസ്.സിനോജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

അക്രമികൾ ദേശീയപാത വഴി സഞ്ചരിക്കുന്നതായി വിവരം ലഭിച്ചതോടെ പ്രത്യേക സംഘം പിൻതുടരുകയായിരുന്നു. കൊരട്ടി സിഗ്നൽ ജങ്ഷനിൽ വാഹനം ബ്ലോക്കിൽപ്പെട്ടു. ജംഗ്ഷനിലെ സിഗ്നൽ പോയിന്റിൽ നിറുത്തിയിട്ട കാർ വളഞ്ഞ പോലീസ് സംഘത്തിൽ നിന്നു രക്ഷപ്പെടാൻ നടത്തിയ ശ്രമത്തിനിടെ ശ്രീധരൻ പൊലീസിനു നേരെ തോക്ക് ചൂണ്ടി. ഇതിനിടെ സ്‌ക്വാഡ് അംഗങ്ങൾ ഇയാളെ അതിസാഹസികമായി കീഴടക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാറിന്റെ ചില്ല്‌ തകർത്താണ് ഇവരെ പിടികൂടിയത്.

തമിഴ്‌നാട്, കർണാടക, ആന്ധ്രാ എന്നിവിടങ്ങളിലും ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. കേരളത്തിലെ പല കേസുകളിലും കോടതിയിൽ ജാമ്യം എടുത്ത ശ്രീധരൻ,​ പിന്നീട് ഒളിവിൽ പോവുകയായിരുന്നു.

തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി സിനോജ്, എസ് ഐ മാരായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സുനിൽ കുമാർ ടി. ബി, സതീശൻ. എം, റോയ് പൗലോസ്, എ എസ് ഐ മൂസ പി. എം, സീനിയർ സിവിൽ പോലീസ് ഓഫീസർ പോളി എം. ടി, രജി എ. യു, ഷിജോ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

RELATED ARTICLES

Most Popular

Recent Comments