Saturday, July 27, 2024
HomeCRIMEകണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു

കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 12 കിലോ കുങ്കുമപ്പൂവ് പിടിച്ചു

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് എയർപോർട്ട് പൊലീസ് 12 കിലോയോളം കുങ്കുമപ്പൂവ് പിടിച്ചു. ദുബായിൽനിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കൂർഗ് സ്വദേശി നിസാർ അബൂബക്കറിൽനിന്നാണ് നാൽപ്പതു ലക്ഷത്തോളം വിലവരുന്ന കുങ്കുമപ്പൂവ് പിടിച്ചത്. കസ്റ്റംസ് പരിശോധനയ്ക്കുശേഷം പുറത്തിറങ്ങിയ ഇയാളുടെ ലഗേജിൽനിന്നാണ് 24 പായ്ക്കറ്റ് കുങ്കുമപ്പൂവ് കണ്ടെടുത്തത്.എയർപോർട്ട് ഇൻസ്‌പെക്ടർ എം സി അഭിലാഷ്, എഎസ്ഐ സന്ദീപ്, സിപിഒമാരായ ലിജിൻ, ഷമീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കുങ്കുമപ്പൂവ് കസ്റ്റംസിന് കൈമാറി.

RELATED ARTICLES

Most Popular

Recent Comments