എറണാകുളം :2024 ലെ റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കുന്നതിനായി പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള 20 വിദ്യാര്‍ത്ഥികള്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. വിവിധ പ്രൊജക്ട് ഓഫീസ്/ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസിന്റെ പരിധിയില്‍പ്പെടുന്ന 20 വിദ്യാര്‍ത്ഥികളെയാണ് പ്രത്യേക ക്ഷണിതാക്കളായി ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നത്.

സംഘം 23ന് രാത്രി 10.30ന് ട്രെയിന്‍ മുഖാന്തിരമാണ് തിരുവനന്തപുരത്തു നിന്ന് ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെട്ടത്. നെടുമങ്ങാട്, കാഞ്ഞിരപ്പള്ളി, ഇടുക്കി, നിലമ്പൂര്‍, അട്ടപ്പാടി, കല്‍പ്പറ്റ, പുനലൂര്‍, കണ്ണൂര്‍, റാന്നി, മുവാറ്റുപുഴ, അടിമാലി, ചാലക്കുടി, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ്, പരപ്പ എന്നിവിടങ്ങളില്‍ നിന്ന് ഓരോ കുട്ടിയും സുല്‍ത്താന്‍ബത്തേരി, മാനന്തവാടി എന്നിവിടങ്ങളില്‍ നിന്ന് രണ്ടു കുട്ടികള്‍ വീതവുമാണ് സംഘത്തിലുള്ളത്. ജനുവരി 28ന് ന്യൂഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here