കോട്ടയം: ക്ഷീരവികസന വകുപ്പ് കോട്ടയം ജില്ലാ ക്വാളിറ്റി കൺട്രോൾ യൂണിറ്റിന്റെയും ചെറുവള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ചിറക്കടവ് ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ബുധനാഴ്ച (ജനുവരി 17) രാവിലെ 10ന് പാൽഗുണ നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു . ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു . വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി അധ്യക്ഷത വഹിച്ചു . ഗ്രാമപഞ്ചായത്തംഗങ്ങളായ അഭിലാഷ് ബാബു, അനിരുദ്ധൻ നായർ, ഗോപി പാറാംതോട്, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, സംഘം പ്രസിഡന്റ് ബിജു ജേക്കബ് എന്നിവർ പങ്കെടുത്തു . ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജാക്വിലിൻ ഡൊമിനിക്, ക്ഷീരവികസന ഓഫീസർ ഗോപകുമാർ, എം.വി. കണ്ണൻ എന്നിവർ ക്ലാസെടുക്കും. ആർ.എസ്. ദിവ്യമോൾ, ടോം തോമസ്, പി.കെ. സീമമോൾ എന്നിവർ പങ്കെടുത്തു .

LEAVE A REPLY

Please enter your comment!
Please enter your name here