പന്തളം : മകരവിളക്കുത്സവത്തിനു ശേഷം നാളെ ശബരിമല നട അടയ്ക്കുന്നതോടെ തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്കുള്ള മടങ്ങും. പമ്പയിലെത്തിയ ശേഷം പരമ്പരാഗത കാനന പാതയിലൂടെയാണ് മടക്കം. 24ന് രാവിലെ ഏഴോടെ പന്തളം കൊട്ടാരത്തിലെത്തും.പന്തളത്തേക്കുള്ള യാത്രയിൽ ആദ്യ വിശ്രമം ളാഹ വനം വകപ്പ് സത്രത്തിലാണ്. 22ന് പുലർച്ചെ ഇവിടെനിന്നു പുറപ്പെട്ട് പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തും.ഇവിടെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദർശനമുണ്ട്. 23ന് പുലർച്ചെ മൂന്നോടെ പെരുനാട്ടിൽ നിന്നു തിരിക്കും. വടശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺ വഴി ആറന്മുള കൊട്ടാരത്തിലെത്തി വിശ്രമിക്കും.മടക്കയാത്രയിലും വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here