പത്തനംതിട്ട : മൈലപ്ര കൊലപാതക കേസിൽ പിടിയിലായ അവസാന പ്രതി ഡോൺ എന്നു വിളിക്കുന്ന മുത്തുകുമാറിനെ പൊലീസ് മൈലപ്രയിലെ കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി.കടയ്ക്കുള്ളിൽവച്ച് ഉടമ ജോർജ് ഉണ്ണൂണ്ണിയെ (73) എങ്ങനെയാണു കൊലപ്പെടുത്തിയതെന്നു പ്രതി വിശദീകരിച്ചു.

ജോർജിന്റെ വാമൂടിയതും കഴുത്തിൽ മുണ്ടു മുറുക്കിയതും താനാണെന്നു മുത്തുകുമാർ പൊലീസിനോട് പറഞ്ഞു. ജോർജ് മരണപ്പെട്ടെന്ന് ഉറപ്പാക്കിയ ശേഷമാണു പുറത്തു കടന്നതെന്നും മുത്തുകുമാർ മൊഴി നൽകി. ഇൻസ്പെക്ടർ ജിബു ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here