ശബരിമല : തീർഥാടകർക്ക് ഇന്ന് കൂടി തിരുവാഭരണം ചാർത്തിയ അയ്യപ്പനെ ദർശിക്കാം.തീർഥാടനം ഇനി സമാപന ചടങ്ങുകളിലേക്ക്. ഭക്തർക്കുള്ള ദർശനം 3 ദിവസം കൂടി മാത്രം. 20നു രാത്രി 10ന് തീർഥാടകരുടെ ദർശനം പൂർത്തിയാകും. 21ന് രാവിലെ 6ന് നട അടയ്ക്കും. ആചാരപരമായി അന്ന് മറ്റാർക്കും ദർശനമില്ല.രാവിലെ 9 വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകു. തുടർന്നു ദേവസ്വം വക കളഭാഭിഷേകം നടക്കും. പന്തളം കൊട്ടാരത്തിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലാണു ചടങ്ങ്.മണിമണ്ഡപത്തിൽനിന്നു ശരംകുത്തിയിലേക്കുള്ള അയ്യപ്പസ്വാമിയുടെ എഴുന്നള്ളിപ്പ് നാളെ നടക്കും. അത്താഴപൂജയ്ക്കു ശേഷമാണ് തുടങ്ങുക. 3 ദിവസമായി എഴുന്നള്ളത്ത് പതിനെട്ടാംപടിക്കൽ എത്തി നായാട്ടുവിളി കഴിഞ്ഞാണു മടങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here