കോട്ടയം : ഫെബ്രുവരി രണ്ടാം വാരത്തിനുള്ളിൽ കോട്ടയം നഗരസഭയിലെ  എല്ലാ  തെരുവുനായ്ക്കളെയും വന്ധ്യംകരിക്കാനുള്ള ശ്രമത്തിലാണ്. പള്ളം ബ്ലോക്കിലെ വിജയപുരം, കുറിച്ചി, പുതുപ്പള്ളി, പനച്ചിക്കാട്, അയർക്കുന്നം പഞ്ചായത്തുകളിലെയും നഗരസഭയിലെ ഏതാനും വാർഡുകളിലെയും 1,363 നായ്ക്കളെയാണ് കഴിഞ്ഞദിവസം വരെ വന്ധ്യംകരിച്ച് കുത്തിവയ്പു നൽകിയത്. 52 വാർഡുകളിലുമായി അടുത്തമാസം പകുതിയോടെ എല്ലാ  തെരുവുനായ്ക്കളെയും വന്ധ്യംകരിച്ച് കുത്തിവയ്പു നൽകും. കോട്ടയം മാർക്കറ്റിന് സമീപം ജില്ലാ എബിസി കേന്ദ്രത്തിൽ പ്രതിദിനം ശരാശരി 10 നായ്ക്കളെയാണ് വന്ധ്യംകരിക്കുന്നത്.  നായപിടുത്തക്കാർക്ക് ഒന്നിന് 500 രൂപ നൽകുന്നത് ഉൾപ്പെടെ 1,500 രൂപയാണ് ചെലവ്.

LEAVE A REPLY

Please enter your comment!
Please enter your name here