പന്തളം : ഐസിഡിഎസ് പ്രോജക്ട് പരിധിയിൽ പന്തളം നഗരസഭയിലെ അങ്കണവാടികളിൽ വർക്കർ,ഹെൽപർ തസ്തികയിലെ ഒഴിവുകളിലേക്ക് നഗരസഭയിൽ സ്ഥിരം താമസക്കാരായ വനിതകളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് പാസായവർക്ക് വർക്കർ തസ്തികയിലും പത്താം ക്ലാസ് പാസാകാത്തവർക്ക് ഹെൽപർ തസ്തികയിലും അപേക്ഷിക്കാം. പ്രായം 01/01/2024ൽ 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31. അപേക്ഷാ ഫോം പന്തളം ഐസിഡിഎസ് ഓഫിസ്,പന്തളം നഗരസഭാ ഓഫിസിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ ഹെൽപ് ഡെസ്‌ക് എന്നിവിടങ്ങളിൽ നിന്നു ലഭിക്കും. വിവരങ്ങൾക്ക് ഐസിഡിഎസ് ഓഫിസുമായി ബന്ധപ്പെടണം

LEAVE A REPLY

Please enter your comment!
Please enter your name here