ഇടുക്കി : ജില്ലയിലെ നെടുങ്കണ്ടം താലൂക്കാശുപത്രിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി അല്ലെങ്കില്‍ ബ്ലോക്ക് പ്രോജക്ട് മുഖേന വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ക്ലീനിംഗ് സ്റ്റാഫ്, മെഡിക്കല്‍ ഓഫീസര്‍ അല്ലെങ്കില്‍ സി.എം.ഒ, എക്കോ ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ഫെബ്രുവരി രണ്ടിന് രാവിലെ 10.30നും ഇ.സി.ജി ടെക്നീഷ്യന്‍, സ്റ്റാഫ് നേഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍ എന്നീ തസ്തികയില്‍ ജനുവരി 30 ന് രാവിലെ 10.30നും വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.

വെളള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തേണ്ടതാണ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. നിയമന കാലാവധി നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരെയോ ഏതാണോ ആദ്യം അതുവരെ ആയിരിക്കും.

വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 04868232650

LEAVE A REPLY

Please enter your comment!
Please enter your name here